സുവർണ്ണ കർണാടക കേരള സമാജം ബേഗൂർ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

സുവർണ കർണാടക ബേഗൂർ ശാഖ ഉദ്ഘാടനം

ബംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്‍റെ 22ാമത് ശാഖയായ ബേഗൂർ ശാഖ സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രനും ബെൻങ്കിപുര പഞ്ചായത്ത് മെമ്പര്‍ രവികുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ 16ാമത്തെ ശാഖയാണിത്.

സന്ധ്യ അനില്‍ (ചെയർപേഴ്സൻ) എം.വി. ബൈജു (കൺവീനര്‍), അരുൺ കൃഷ്ണൻ, ഷാജി മാധവൻ (വൈസ് ചെയർമാൻ, പ്രവീണ അജേഷ്, സി. അനുമോദ് (ജോ. കൺവീനർ), കെ. തുളസീധരൻ (ഫൈനാൻസ് കൺവീനര്‍), പ്രമീള പ്രശാന്ത് (സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍) എനിവരെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്‍റ് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.ജെ. ബൈജു, മെറ്റി ഗ്രേസ്, സംസ്ഥാന ട്രഷറർ പി.സി. ഫ്രാൻസിസ്, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ് മറ്റു ഭാരവാഹികളായ എം.കെ. ബിജു, മുസ്തഫ, ഐപ്പ് ചാണ്ടി, ഫൗണ്ടർ മെമ്പറായ വിജയൻ നായർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Inauguration of Suvarna Karnataka, Begur Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.