മാറത്ത ഹള്ളി സൗഹൃദ ഇഫ്‌താറിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി.ശാക്കിർ വേളം സംസാരിക്കുന്നു

ജമാഅത്തെ ഇസ്‌ലാമി സൗഹൃദ ഇഫ്താർ

ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ബാംഗ്ലൂർ സിറ്റി മാറത്ത ഹള്ളി ഹൽഖയുടെ കീഴിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഈസ്റ്റ് ഏരിയ പ്രസിഡന്റ് അനീസ് ഹസൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. ശാക്കിർ വേളം മുഖ്യാഥിതിയായി.

ഐക്യവും ഒരുമയും വിളംബരം ചെയ്യുന്നതാണ് ഇത്തരം ഇഫ്താർ സംഗമങ്ങളെന്നും വംശീയതയും വിദ്വേഷ പ്രചാരണങ്ങളും പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന സൗൃദ സംഗമങ്ങൾ ധാരാളമായി ഉണ്ടാകണമെന്നും അദ്ദേഹം ഉണർത്തി. ജമാഅത്തെ ഇസ്‌ലാമി ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ്, ഡയലോഗ് സെന്റർ കേരള ബംഗളൂരു പ്രതിനിധി സമീർ തുടങ്ങിയവർ സംസാരിച്ചു.

സ്പൈസ് ഗാർഡനിലെ എഡിഫിസ് വൺ ബാൻക്വറ്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ റമീസ് കെ.ടി ആമുഖം നിർവഹിച്ചു. ഷമീർ അലി, ഫവാസ്, സൽമാൻ, റഹ്ഷാദ്, ഹഫ്‌സ തുടങ്ങിയവർ നേതൃത്വം നൽകി. മാറത്ത ഹള്ളി വനിത ഹൽഖ നാസിമത്ത് സഫാന സ്വാഗതം പറഞ്ഞു.

Tags:    
News Summary - Jamaat-e-Islami Solidarity Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.