സമ്പത്ത്
Posted On
date_range Updated On
date_range കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനീയർ അറസ്റ്റിൽ
മംഗളൂരു: കരാറുകരനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷനിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഡി.എ സമ്പത്തിനെ മംഗളൂരു ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന സർക്കാർ അംഗീകൃത ക്ലാസ് -ഒന്ന് ഇലക്ട്രിക്കൽ കോൺട്രാക്ടറായ പരാതിക്കാരൻ 2025ൽ ഉഡുപ്പി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട സർക്കാർ ജോലികൾ നടത്തിയിരുന്നു. ബിൽ തുകയുടെ നാലു ശതമാനമായ 22,600 രൂപ കമ്മീഷനായി സമ്പത്ത് ആവശ്യപ്പെട്ടതായി കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമ്പത്ത് തന്റെ ഓഫീസിൽ കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.