ബംഗളൂരു: ആള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി നടത്തുന്ന ആറാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് നവംബര്‍ 25ന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ നടത്തുന്ന തൊഴില്‍ മേളയിൽ നൂറോളം കമ്പനികള്‍ പങ്കെടുക്കും. എൻജിനീയറിങ്, എഫ്.എം.സി.ജി, ടെലികോം, ഹോസ്പിറ്റാലിറ്റി, ബി.പി.ഒ, ലോജിസ്റ്റിക്സ് മേഖലകളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുക. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി ഏതെങ്കിലും യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ സംരംഭക പരിശീലന പരിപാടിയിലും പങ്കെടുക്കാം.
പരിചയ സമ്പന്നരെയും അല്ലാത്തവരെയും ലക്ഷ്യംവെച്ചുള്ള തൊഴില്‍മേളയില്‍ പതിനായിരത്തോളം ഒഴിവുകളിലേക്കാണ് റിക്രൂട്ടിങ് നടത്തുക. മുംബൈ ആസ്ഥാനമായുള്ള എ.എം.പി ഇന്ത്യയും എം.എസ്.എഫ് ദേശീയ കമ്മിറ്റിയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9845 662 183, 9845 006 921, 9900 400 112 നമ്പറുകളില്‍ ബന്ധപ്പെടണം.
സമൂഹ വിവാഹത്തോടനുബന്ധിച്ച് കുടുംബ സംഗമം, ബിരിയാണി ചലഞ്ച്, ഉപന്യാസരചന മത്സരം തുടങ്ങിയവ ഇതിനോടകം സംഘടിപ്പിച്ചു. സമൂഹ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ഫുട്ബാള്‍ ലീഗ് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സൗത്ത് യുനൈറ്റഡ് ഫുട്ബാള്‍ ക്ലബ് ആര്ബാന്സ് ഗ്രൗണ്ടില്‍ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.