എ.ഐ.കെ.എം.സി.സി കലാശിപാളയ ഏരിയ ജനറൽ ബോഡി യോഗം ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി കലാശിപാളയ ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം ശിഹാബ് തങ്ങൾ സെൻററിൽ നടന്നു.
ഏരിയ പ്രസിഡന്റ് അഷ്റഫ് കലാശിപാളയ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനവും മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹി റഹീം ചാവശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഷംസുദ്ദീൻ കൂടാളി ആശംസ അറിയിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഷ്റഫ് (പ്രസി.), ഷഫീഖ് മാവള്ളി (സെക്ര.), മുജീബ് ബ്രീസ് (ട്രഷ.), കാസിം, ശിഹാബ്, റയീസ്, ഉമ്മർ, അഷ്റഫ് കെ.ടി. (വൈസ് പ്രസി.). റെനീസ്, റഫീഖ്, നവാസ്, നിഷാദ് സി.കെ. (ജോ സെക്ര.). നിയാസ് (ട്രോമാകെയർ ചെയ.). ഉസ്മാൻ ഹാജി (പാലിയേറ്റിവ് കോഓഡിനേറ്റർ). ഇസ്മായിൽ ബി.കെ, മനാഫ് ത്രീ സ്റ്റാർ, ഹക്ക് സ്വദേശി, ഷംസുദ്ദീൻ കൂടാളി, അബ്ദുല്ല. (രക്ഷാധികാരികൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.