Posted On
date_range Updated On
date_range 300 കർണാടക ആർ.ടി.സി ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നു
ബംഗളൂരു: കർണാടക ആർ.ടി.സിയുടെ 300 സംസ്ഥാനാന്തര ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ തുടങ്ങിയവ തിരിച്ചറിയാൻ കഴിയുന്ന കാമറകളാണ് സ്ഥാപിക്കുന്നത്. ദൃശ്യം ബംഗളൂരുവിലെ കർണാടക ആർ.ടി.സി മോണിറ്ററിങ് സെന്ററിൽ തത്സമയം ലഭ്യമാവും. അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലൈൻ ലംഘനം തുടങ്ങിയവ കാമറ ഒപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.