കൂറ്റൻ ക്രെയിൻ മറിഞ്ഞ് വീടിന് മുകളിൽ വീണു

മംഗളൂരു: മുൽക്കി-മൂഡ്ബിദ്രി സംസ്ഥാന പാതയിൽ കല്ലമുണ്ട്കൂരിലെ മൊറന്തബെട്ടു വളവിന് സമീപം അതിവേഗത്തിൽ വന്ന ക്രെയിൻ നിയന്ത്രണം വിട്ട് ഫെലിക്സ് റോഡ്രിഗസിന്റെ വീടിന് മുകളിലേക്ക് വീണു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് കുടുംബാംഗങ്ങൾ വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രെയിനിന്റെ ചില ഭാഗങ്ങൾ സമീപത്തുകൂടി കടന്നുപോയ കാറിലേക്ക് വീണെങ്കിലും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. മൂഡ്ബിദ്രി പൊലീസ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

Tags:    
News Summary - accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.