മംഗളൂരു: കഴിഞ്ഞ മാസം 27ന് കുരിയാൽ ഗ്രാമത്തിലെ ഇരകോടിയിൽ പിക്ക്-അപ് വാഹന ഡ്രൈവർ അബ്ദുൽ റഹ്മാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ അഞ്ചു പ്രതികളിൽ ബണ്ട്വാൾ താലൂക്കിലെ കുരിയാൽ ഗ്രാമത്തിലെ മുണ്ടറ കോടിയിലെ ദീപക് (21), അതേ താലൂക്കിലെ തെങ്കബെല്ലൂർ ഗ്രാമത്തിലെ സുമിത് ആചാര്യ (27) എന്നിവരുമായാണ് ബണ്ട്വാൾ ഡിവൈ.എസ്.പി വിജയ് പ്രസാദിന്റെ മേൽനോട്ടത്തിൽ സ്ഥല പരിശോധന നടത്തിയത്. ബെൽത്തങ്ങാടി ഗുരുവായനക്കെരെ മാർക്കറ്റ് ഏരിയ, സന്തേക്കട്ടെയിലെ മൊബൈൽ ഷോപ്പ്, ബെൽത്തങ്ങാടിയിലെ മൂന്ന് റോഡ് ജങ്ഷന് സമീപം, ഉജിരെക്ക് സമീപമുള്ള നിഡിഗൽ നദി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പ്രധാന പ്രതികളായ ദീപക്കും സുമിത് ആചാര്യയും ബെൽത്തങ്ങാടിയിലേക്ക് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. ഗുരുവായനക്കെരെയിലെ ഒരു കടയിൽ നിന്ന് റെയിൻകോട്ടുകളും സന്തേകട്ടെയിലെ മൊബൈൽ കടയിൽ നിന്ന് സിം കാർഡും വാങ്ങിയതായും പിന്നീട് പഴയ സിം മൂന്ന് റോഡ് ജങ്ഷനു സമീപമുള്ള അഴുക്കുചാലിൽ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ അറിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.