ബംഗളൂരു: ആപ്പിൾ ഇയർപോഡ് നിർമാണ കേന്ദ്രം ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫോക്സ് കോൺ ചെയർമാന് അയച്ചതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഹൈദരാബാദിനെതിരെ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവാണ് കത്തെന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) ആരോപിച്ചിരുന്നു. ഹൈദരാബാദിൽ സ്ഥാപിക്കാനിരിക്കുന്ന ഇയർപോഡ് നിർമാണ കേന്ദ്രം ബംഗളൂരുവിലേക്ക് മാറ്റണമെന്നും ഇത് ഇരുകൂട്ടർക്കും ഗുണംചെയ്യുമെന്നുമാണ് ഈ കത്തിലുള്ളത്.
ശിവകുമാറിന്റെ പേഴ്സനൽ സെക്രട്ടറി രാജേന്ദ്രപ്രസാദാണ് വിധാൻ സൗധ പരാതി നൽകിയത്. ലെറ്റർ ഹെഡും സീലും ഒപ്പും വ്യാജമാണ്. കത്ത് വ്യാജമാണെന്നും തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ ബി.ആർ.എസ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.