ബംഗളൂരു: കബ്ബൺ പാർക്കിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ബാംഗ്ലൂർ വികസന അതോറിറ്റി (ബി.ഡി.എ) അഞ്ചുകോടി രൂപ ഗ്രാന്റ് അനുവദിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കബ്ബൺ പാർക്കും ലാൽ ബാഗും ബംഗളൂരുവിലെ പച്ചത്തുരുത്തുകളാണ്. കബ്ബണ്‍ പാര്‍ക്കില്‍ യാതൊരു തരത്തിലുള്ള നിര്‍മാണവും അനുവദിക്കില്ല. പാര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. ബി.ഡി.എയിൽനിന്നും ഹോർട്ടികൾചർ വകുപ്പിൽനിന്നും ഗ്രാന്റുകള്‍ സംഘടിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പാര്‍ക്കില്‍ സന്ദര്‍ശകരെ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 196 ഏക്കർ വിസ്തൃതിയുള്ള കബ്ബൺ പാർക്കിനെ സാമൂഹിക ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്കാരിക പരിപാടികള്‍ നടത്താൻ ആലോചിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.