മംഗളൂരു: ഉത്തര കന്നട ജില്ലയിൽ അങ്കോള വഡ്ഡി ചുരം വളവിൽ കർണാടക ആർ.ടി.സി ബസ് കിടങ്ങിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 49 പേർക്ക് പരിക്ക്. ബെല്ലാരിയിൽനിന്ന് കുംതയിലേക്ക് 48 യാത്രക്കാരുമായി പോയ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസാണ് അപകടത്തിൽപ്പെട്ടത്. കുംത-സിർസി പാതയിൽ റോഡുപണി നടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഈ റൂട്ടിൽ വിലക്കുണ്ട്.
എന്നാൽ, അപകടത്തിൽപ്പെട്ട ബസ് ചുരം റൂട്ടിലേക്ക് തിരിച്ചുവിട്ടു. അപകടകരമായ വളവിൽ ഡ്രൈവർക്ക് വാഹനം മുന്നോട്ടുനീക്കാൻ കഴിഞ്ഞില്ല. ബസ് കിടങ്ങിലേക്ക് വീണ് മൂന്നുതവണ മറിഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ പുറത്തെടുത്ത് സ്വകാര്യ വാഹനങ്ങളിൽ അങ്കോളയിലെയും കുംതയിലെയും ആശുപത്രികളിൽ എത്തിച്ചു. അങ്കോള പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. റോഡ് വീതികൂട്ടി നന്നാക്കണമെന്നും കൂടുതൽ സുരക്ഷ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അങ്കോള പൊലീസ് ത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.