​പ്ര​തി​ക​ളെ അ​റ​സ്റ്റ് ​ചെ​യ്ത​പ്പോ​ൾ

ഗോ​വ​യി​ൽ വി​ദേ​ശി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി; മൂ​ന്ന് മൈ​സൂ​രു സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഗോ​വ​യി​ൽ വി​ദേ​ശി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് മൈ​സൂ​രു ജി​ല്ല​യി​ലെ പെ​രി​യ​പ​ട്ട​ണ​യി​ൽ​നി​ന്ന് മൂ​ന്നു​പേ​രെ ഗോ​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​യ​പ​ട്ട​ണ റാ​വ​ണ്ടൂ​ർ ഹോ​ബ്ലി​യി​ലെ ബൊ​ഗ​ന​ഹ​ള്ളി നി​വാ​സി​ക​ളാ​യ ബി.​ആ​ർ. കാ​ർ​ത്തി​ക് (28), ബി.​എ​ൻ. സ​ന്തോ​ഷ് (33), ബി.​എ​ൻ. ര​വി (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്നു​പേ​ർ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി. വ​ട​ക്ക​ൻ ഗോ​വ​യി​ലെ അ​രാം​ബോ​ൾ ബീ​ച്ചി​ൽ വി​ദേ​ശ സ്ത്രീ​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തും മൂ​ന്ന് പ്ര​തി​ക​ൾ അ​വ​രോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. പു​രു​ഷ​ന്മാ​ർ സ്ത്രീ​ക​ളു​ടെ കൈ​ക​ൾ പി​ടി​ച്ച് തോ​ളി​ലും അ​ര​യി​ലും കൈ​ക​ൾ വെ​ച്ച​പ്പോ​ൾ സ്ത്രീ​ക​ൾ അ​സ്വ​സ്ഥ​രാ​കു​ന്ന​തും ദൃ​ശ്യ​മാ​ണ്.

വി​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​വ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ന്നീ​ട് മാ​ൻ​ഡ്രേം പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മൈ​സൂ​രു​വി​ൽ​നി​ന്നും മൂ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി പ്രാ​ദേ​ശി​ക പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി.​എ​ൻ.​എ​സ്) സെ​ക്ഷ​ൻ 74, 124(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മാ​ൻ​ഡ്രേം പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ഗി​രേ​ന്ദ്ര ജെ. ​നാ​യി​ക് പ​റ​ഞ്ഞു.

Tags:    
News Summary - 3 mysore native arrested in goa for disturbing foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.