ബംഗളൂരു: കർണാടകയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള ദസറ അവധി സെപ്റ്റംബർ 20 മുതൽ ആരംഭിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആകെ 18 ദിവസത്തെ സ്കൂൾ അവധി ലഭ്യമാകും. ഒക്ടോബർ ഏഴുവരെയാണ് അവധി. ദസറ അവധിക്കാലമാണെങ്കിലും ഒക്ടോബർ രണ്ടിന് സ്കൂളുകൾ തുറക്കുമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഗാന്ധി ജയന്തിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ ജയന്തിയും ആയതിനാൽ, കുട്ടികൾ നിർബന്ധമായും സ്കൂളിൽ പോകുന്നതിനായി സ്കൂളുകളിൽ ഈ ദിവസം ആചരിക്കാൻ അധ്യാപകരോട് നിർദേശിച്ചിട്ടുണ്ട്. രണ്ടാം ടേം ഒക്ടോബർ എട്ടിന് ആരംഭിക്കും. സ്കൂൾ അധ്യയന കാലം 2026 ഏപ്രിൽ 10 വരെ നീണ്ടുനിൽക്കും. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിനാൽ മഴ കാരണം സ്കൂളുകൾക്കും കോളജുകൾക്കുമാണ് ഏറ്റവും കൂടുതൽ അവധി നൽകിയത്. ചില സ്ഥലങ്ങളിൽ മഴ കാരണം 10 ദിവസത്തിൽ കൂടുതൽ അവധി നൽകിയിട്ടുണ്ട്. ഇതുമൂലം അധ്യയന വർഷത്തിൽ ക്ലാസുകളും കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.