അറസ്റ്റിലായവർ
ബംഗളൂരു: സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ച് പന്ത്രണ്ടര കോടി രൂപ തട്ടിയ കേസിൽ ബാങ്ക് മാനേജറടക്കം നാലുപേർ കസ്റ്റഡിയിൽ. ഗുജറാത്തിലെ ആക്സിസ് ബാങ്കിന്റെ കോർപറേറ്റ് ഡിവിഷൻ മാനേജർ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.
ഡ്രീംപ്ലഗ് പേ ടെക് സൊലൂഷൻസ് എന്ന കമ്പനിയാണ് പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിലെ ആക്സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്ന് 12.51 കോടി ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി. ഇന്ദിരനഗറിലെ ആക്സിസ് ബാങ്ക് ബ്രാഞ്ചിലാണ് കമ്പനിയുടെ അക്കൗണ്ട്.
ഇവിടെ പ്രവർത്തന രഹിതമായ രണ്ട് സബ് അക്കൗണ്ടുകളുണ്ട്. കമ്പനിയിൽ നിന്നും വിവരങ്ങൾ ചോർത്തി ഇവയിലെ മൊബൈൽ, ഇ-മെയിൽ വിലാസത്തിലേക്ക് കടന്നുകയറിയാണ് പണം തട്ടിയതെന്നും പൊലീസ് പറയുന്നു. തട്ടിപ്പിനായി കമ്പനിയുടെ വിവരങ്ങൾ ചോർത്തുകയും വ്യാജ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സി.ഐ.ബി) ഫോമുകളും സീലുകളുമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 17 അക്കൗണ്ടുകളിലേക്കായാണ് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ആക്സിസ് ബാങ്ക് കോർപറേറ്റ് ഡിവിഷൻ മാനേജറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. പ്രതികളിൽ നിന്ന് 1.83 കോടി രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു വ്യാജ സി.ഐ.ബി ഫോമും പിടിച്ചെടുത്തതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി.
ദയാനന്ദ പറഞ്ഞു. ക്രഡിറ്റ് കാർഡ് ബിൽ പേമെന്റ്, യു.പി.ഐ പ്ലാറ്റ്ഫോമായ ക്രെഡിന്റെ പണമാണ് തട്ടിപ്പിൽ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.