ബംഗളൂരു: മാൻവി പട്ടണത്തിൽ വ്യാജ കറൻസി പ്രചാരവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിരൂപാക്ഷി, ശേഖർ, ഹുസൈൻ, ബാഷ, ഖാജാ ഹുസൈൻ, സിദ്ധനഗൗഡ, അമരേഷ്, അജ്മീർ, ആലം ബാഷ, നരസയ്യ ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 13ന് സീക്കൽ ഗ്രാമത്തിനടുത്തുള്ള ചാഹാപുഡി ക്യാമ്പിൽ താമസിക്കുന്ന വിരൂപാക്ഷി മാൻവിയിലെ തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 18,000രൂപ മൂല്യമുള്ള 36 വ്യാജ നോട്ടുകൾ എ.ടി.എമ്മിൽ നിക്ഷേപിച്ചതായി പരാതി ലഭിച്ചു. ബ്രാഞ്ച് മാനേജർ വ്യാജ നോട്ടുകൾ കണ്ടെത്തി മാൻവി പൊലീസിൽ പരാതി നൽകി.
പൊലീസ് സൂപ്രണ്ട് എം. പുട്ടമാദയ്യ, സിന്ദനൂർ ഡിവൈ.എസ്.പി ബി.എസ്. തലവാർ, ഇൻസ്പെക്ടർ സോമശേഖർ എസ്. കെഞ്ചറെഡ്ഡിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് 18,000 രൂപയുടെ വ്യാജ 500 രൂപ നോട്ടുകളും കാറും നാല് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണം തുടരുന്നതിനാൽ അറസ്റ്റിലായ എല്ലാവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.