യോ​ഗേ​ന്ദ്ര യാ​ദ​വ്

എ​സ്.ഐ.​ആ​റി​ലൂ​ടെ രാ​ജ്യ​ത്ത് 10കോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ത്താ​വും-​പ്ര​ഫ.​യോ​ഗേ​ന്ദ്ര യാ​ദ​വ്

ബം​ഗ​ളൂ​രു: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ൻ ന​ട​ത്തു​ന്ന വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം (എസ്.ഐ​.ആ​ർ) രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 10 കോ​ടി​യി​ല​ധി​കം യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ വി​ശ​ക​ല​ന വി​ദ​ഗ്ധ​ൻ യോ​ഗേ​ന്ദ്ര യാ​ദ​വ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ്ര​ധാ​ന​മാ​യും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ​യും സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു.

കൊ​ണ്ടാ​ജി ബ​സ​പ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജാ​ഗ്ര​ത ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ച്ച എസ്.ഐ​.ആ​ർ: 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? ക​ർ​ണാ​ട​ക​യി​ൽ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?" എ​ന്ന സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജോ​ലി​ക്കാ​യി ആ​ളു​ക​ൾ കു​ടി​യേ​റു​മ്പോ​ൾ, അ​വ​ർ താ​മ​സം മാ​റു​ന്ന സ്ഥ​ല​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പ​ല​പ്പോ​ഴും അ​വ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടി​ല്ല.​അ​തേ​സ​മ​യം അ​വ​രു​ടെ ജ​ന്മ​നാ​ട്ടി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്നും അ​വ​രു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നു. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രു ദി​വ​സം ആ​ളു​ക​ളെ അ​വ​രു​ടെ പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ര​ണ്ട് കോ​ടി​യി​ല​ധി​കം ആ​ളു​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​സ്‌​ഐ​.ആ​ർ പ്ര​ക്രി​യ​യി​ൽ, അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. ക​ർ​ണാ​ട​ക​യി​ലും മ​റ്റ് നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​വി​ൽ പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ട​പ​ടിപൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും രാ​ജ്യ​ത്തു​ട​നീ​ളം നീ​ക്കം ചെ​യ്യ​പ്പെ​ട്ട വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 10 കോ​ടി​യി​ലെ​ത്തും. രാ​ജ്യ​ത്തെ താ​ഴെ​ത്ത​ട്ടി​ലു​ള്ള പ​ത്ത് കോ​ടി ജ​ന​ങ്ങ​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ൽ അ​വ​രി​ൽ പ​ല​രും ബി.​ജെ​.പി വി​രു​ദ്ധ വോ​ട്ട​ർ​മാ​രാ​കാം. ഈ ​പ്ര​ക്രി​യ ആ​ത്യ​ന്തി​ക​മാ​യി ബി​.ജെ.​പി​ക്ക് ഗു​ണം ചെ​യ്യും.​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ (വി​ദേ​ശി​ക​ളെ) ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ​രി​ഷ്ക​ര​ണ ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​വ​രി​ൽ എ​ത്ര പേ​ർ പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് യാ​ദ​വ് ചോ​ദി​ച്ചു. ഭ​ര​ണ​ഘ​ട​ന നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ത് ശ​രി​യാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ല.​ ജു​ഡീ​ഷ്യ​റി​യു​ണ്ടെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​ങ്ങ​ൾ ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​ക്കി​മാ​റ്റു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്‌​സ​ഭ​യി​ലെ സീ​റ്റ് പു​ന​ർ​വി​ഭ​ജ​ന​ത്തി​ന്റെ സാ​ധ്യ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച യാ​ദ​വ്, ബി​ജെ​പി ഭ​രി​ക്കാ​ത്ത ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സീ​റ്റു​ക​ൾ 12 ആ​യി കു​റ​യാം, ത​മി​ഴ്‌​നാ​ട്ടി​ലെ സീ​റ്റു​ക​ൾ 39 ൽ ​നി​ന്ന് 31 ആ​യി കു​റ​യാം, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നി​വ​ക്കും നി​ര​വ​ധി സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടാം. ക​ർ​ണാ​ട​ക​ക്കും ര​ണ്ട് സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടാം, ഗു​ജ​റാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്ക​ൻ, ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ വ​ർ​ധി​ക്കാ​മെ​ന്ന് യാ​ദ​വ് പ​റ​ഞ്ഞു.ജാ​ഗ്ര​ത ക​ർ​ണാ​ട​ക നേ​താ​വ് ബി ​സി ബ​സ​വ​രാ​ജ്,ഭാ​ര​ത് ജോ​ഡോ അ​ഭി​യാ​ൻ പ്ര​തി​നി​ധി രാ​ഹു​ൽ ശാ​സ്ത്രി, ജ​യ് കി​സാ​ൻ ആ​ന്ദോ​ള​ൻ പ്ര​തി​നി​ധി അ​വി​ക് സാ​ഹ, ജ​ന ജാ​ഗ​ര​ൺ ശ​ക്തി സം​ഘ​ട​ന​യു​ടെ ആ​ശി​ഷ് ര​ഞ്ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags:    
News Summary - 10 crore voters will be reached in the state through SIR - Prof. Yogendra Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.