കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഊര്‍ജിത കര്‍മപദ്ധതി

കല്‍പറ്റ: ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗക്കാരായ കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത് തടയാനും സ്കൂള്‍ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും സ്കൂളിലത്തെിക്കാനുമായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും എസ്.എസ്.എയും ചേര്‍ന്ന് ഊര്‍ജിത കര്‍മപദ്ധതി തയാറാക്കുന്നു. ടോട്ടല്‍ ഇന്‍റന്‍സിവ് ഡ്രൈവ് ഓണ്‍ എന്‍റോള്‍മെന്‍റ് (ടൈഡ്) പദ്ധതി നടപ്പില്‍ വരുത്തി കൊഴിഞ്ഞുപോക്കിന് തടയിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ 28ന് ബന്ധപ്പെട്ടവര്‍ യോഗം ചേരും. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് ഗോത്രവര്‍ഗക്കാരായ കുട്ടികളെ സ്കൂളുകളിലത്തെിക്കുകയെന്ന ലക്ഷ്യത്തോടെ 29, 30, 31 തീയതികളില്‍ ഊര്‍ജിതമായ പരിപാടികള്‍ ആവിഷ്കരിക്കും. 30ന് ഇതിനായി അധ്യാപക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച ജില്ലയിലെ മുഴുവന്‍ ഹെഡ്മാസ്റ്റര്‍മരുടെ യോഗവും ഇതിനായി ചേരുകയാണ്. പഞ്ചായത്ത് മെംബര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, അധ്യാപകര്‍, റിട്ട. അധ്യാപകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്നത്. പട്ടികവര്‍ഗ കോളനിയിലത്തെി കുട്ടികളെ സ്കൂളില്‍ ചേര്‍ക്കേണ്ടതിന്‍െറയും പഠനം തുടരേണ്ടതിന്‍െറയും ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തും. കഴിഞ്ഞവര്‍ഷം 1331 കുട്ടികള്‍ കൊഴിഞ്ഞുപോയതായാണ് എസ്.എസ്.എയുടെ കണക്ക്. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലുള്ള കുട്ടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇത്തവണ ഈ കുട്ടികളെയടക്കം തിരിച്ച് സ്കൂളുകളിലത്തെിക്കാനാണ് ഉന്നമിടുന്നത്. ദൈ്വവാര, പ്രതിമാസ അവലോകനങ്ങളും ഇതിന്‍െറ ഭാഗമായി നടക്കും. ജില്ലയില്‍ ‘സാമ്പത്തികമായി നഷ്ടത്തിലുള്ള’ സ്കൂളുകളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇത്തരം സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.എസ്.എ ‘ഫോക്കസ്’ എന്ന പദ്ധതി ആവിഷ്കരിച്ചത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കൊഴിഞ്ഞുപോക്കിന് തടയിടുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയത്. മുകള്‍ത്തട്ടിലെ പദ്ധതികള്‍ക്കപ്പുറം താഴേക്കിടയില്‍ കൂടുതല്‍ ചിട്ടയായ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന തിരിച്ചറിവിലാണ് കോളനികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ഗോത്രവിഭാഗക്കാരായ വിദ്യാര്‍ഥികളെ സ്കൂളിലത്തൊന്‍ പ്രേരിപ്പിക്കുന്നവിധം കൂടുതല്‍ സൗഹൃദപരമായ അന്തരീക്ഷമൊരുക്കുകയാണ് പ്രാഥമികലക്ഷ്യം. പഠനത്തോടൊപ്പം കലാ-കായിക രംഗത്തുമുള്ള ഇവരുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്. കുട്ടികള്‍ സ്കൂളുകളിലത്തെുന്നില്ളെന്നു കണ്ടാല്‍ ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും പഞ്ചായത്തംഗത്തിന്‍െറയും സഹകരണത്തോടെ ഊരുകളിലത്തെി ബോധവത്കരണം നടത്തി ഇവരെ തിരിച്ച് സ്കൂളുകളിലത്തെിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തും. സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും ഗ്രാന്‍റും മറ്റും ലഭിക്കുന്നതിന് അധ്യാപകര്‍ ഹാജര്‍ മാര്‍ക്ക് ചെയ്യുന്നതിനാല്‍ കൊഴിഞ്ഞുപോക്കിന്‍െറ കൃത്യമായ കണക്കുകള്‍ ലഭ്യമാകാത്ത സാഹചര്യം ജില്ലയിലുണ്ട്. സ്കൂളില്‍ പോയില്ളെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ പഠനവഴിയില്‍ തിരിച്ചത്തെുന്നതിന് വിദ്യാര്‍ഥികള്‍ തയാറാകാത്ത സാഹചര്യവും ഇതുവഴിയുണ്ട്. ഇക്കാരണത്താല്‍ മാസങ്ങളായി വരാതിരിക്കുന്നവര്‍ക്ക് ഹാജര്‍ നല്‍കുന്നത് അവസാനിപ്പിക്കാനുള്ള നടപടികളെടുക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗങ്ങളില്‍നിന്ന് ഇവരെ പരിരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും. ഗോത്രവര്‍ഗക്കാരായ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതിനായി സ്കൂളുകളില്‍ പോവുന്നത് തടയുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി കൈക്കൊള്ളാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.