പ്രവാസി തൂങ്ങിമരിച്ച സംഭവം: ദുരിതത്തിെൻറ മറുകര തേടി സുഗതനെത്തിയത് മരണത്തിലേക്ക്

കുന്നിക്കോട്: സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മദേശത്ത് എത്തിയ സുഗതനെ കാത്തിരുന്നത് മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങള്‍. ഒടുവില്‍ ഉപജീവനത്തിനുള്ള വഴി കൂടി ഇല്ലാതാകുമെന്നറിഞ്ഞ് ജീവിതം നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ അവസാനിപ്പിക്കുകയായിരുന്നു ഇദ്ദേഹം. രാഷ്ട്രീയ പാർട്ടികൾ കൊടികുത്തിയതി​​െൻറ മനോവിഷമത്തിൽ തൂങ്ങിമരിച്ച വിളക്കുടി വാഴമൺ സ്വദേശി സുഗതന്‍ 35 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലെത്തിയത്.

തുടര്‍ന്ന്, കൊല്ലം -തിരുമംഗലം ദേശീയപാതയോരത്ത് ഇളമ്പൽ പൈനാപ്പിൾ ജങ്ഷനിൽ കുറച്ച് ഭൂമി പാട്ടത്തിനെടുത്തു. 2005 ല്‍ സമീപവാസിയായ ഒരാള്‍ നികത്തിയ വയലി​​െൻറ ഭാഗമാണ് സുഗതന്‍ പാട്ടത്തിനെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വര്‍ക്ഷോപ് തുടങ്ങുന്നതിന് സുഗതന്‍ ഇവിടെ ഷെഡ് നിർമിക്കുകയായിരുന്നു. നിർമാണം പൂര്‍ത്തിയായതിന് പിന്നാലെ കഴിഞ്ഞ ദിവസം ഷെഡ് പൊളിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകരെത്തി. അനധികൃത നിർമാണമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇവിടെ കൊടികുത്തി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. വിളക്കുടി പഞ്ചായത്തിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമാണ് നിർമാണത്തിനായി നികത്തിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇതിനിടെ ഷെഡ് പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് സുഗതൻ മാനസിക വിഷമത്തിലായിരുന്നത്രെ. വിദേശത്ത് ജോലിയിലായിരുന്ന സുഗതൻ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ സ്വന്തമായി വർക്ഷോപ് തുടങ്ങി ജീവിത മാർഗം കണ്ടെത്താനൊരുങ്ങുകയായിരുന്നു. അതേസമയം നിർമാണം നടന്നുവന്ന ഷെഡിന് സമീപത്തായി പലരും വലിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിനുപുറമെ പഞ്ചായത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നിലം നികത്തലും നടക്കുന്നുണ്ട്. സുഗതന്‍ അനുമതിയില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഷെഡ് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.

Tags:    
News Summary - Sugathan Died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.