Posted On
date_range Updated On
date_range ഇൗ റമദാനിലും തളിരിട്ട് മുന്തിരിവള്ളികൾ
ഇരവിപുരം: റമദാൻ കാലമായതോടെ കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയ യതീംഖാന വളപ്പിലെ മുന്തിരിവള്ളികൾ തളിർത്തുതുടങ്ങി.
ചിലതിലെല്ലാം മുന്തിരിക്കുലകളും വന്നിട്ടുണ്ട്. കുറെ വർഷങ്ങളായി പുണ്യ മാസത്തിലാണ് ഇവിടെ മുന്തിരി വിളയുന്നത്.
ഇവ സാധാരണ ഇവിടത്തെ കുട്ടികൾ നോമ്പുതുറക്ക് ഉപയോഗിക്കാറാണ് പതിവ്. ലോക്ഡൗൺ മൂലം യതീംഖാന അടച്ചിട്ടിരിക്കുന്നതിനാൽ പാകമായ മുന്തിരി ശേഖരിക്കുന്നതിനും ചെടി പരിപാലിക്കുന്നതിനും കുട്ടികൾ ഇല്ല. തമിഴ്നാട്ടിൽ നിന്നുള്ള മുന്തിരിയെക്കാൾ മധുരമുള്ളതാണ് ഇവിടത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.