ബഹുവർഷ പദ്ധതികൾ: മാർഗനിർദേശത്തിൽ മാറ്റംവരുത്തി തദ്ദേശവകുപ്പ്​

തിരുവനന്തപുരം: ബഹുവർഷ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 2020-21 വാർഷിക പദ്ധതിയിൽ ആരംഭിക്കാൻ പാടിെല്ലന്ന നിർദേശത്തിൽ മാറ്റംവരുത്തി തദ്ദേശവകുപ്പ്. മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും മാലിന്യ സംസ്കരണ സംവിധാനങ്ങളും സെപ്റ്റേജ് ട്രീറ്റ്മൻെറ് പ്ലാൻറുകളും സ്വിവറേജ് പ്രോജക്ടും ബഹുവർഷ പ്രോജക്ട് മാതൃകയിൽ വികസന, തനത് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കാമെന്ന് വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമാർജനവും ശുചിത്വപരിപാടികളും തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയിൽ ഉൾപ്പെടുന്നു. അതിനാൽ അവക്ക് മുൻഗണന നൽകണം. അടുത്ത സാമ്പത്തികവർഷം മുതൽ ഒന്നിലധികം തദ്ദേശസ്ഥാപനങ്ങൾ ചേർന്ന് നടപ്പാക്കേണ്ട ഇത്തരം പ്രോജക്ടുകൾകൂടി വിഭാവനം ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.