പൗരത്വ ഭേദഗതി നിയമം: ജനാധിപത്യ ശക്തികളുടെ െഎക്യനിരവേണമെന്ന്​ സി.പി.എം

തിരുവനന്തപുരം: മതവിവേചന അടിസ്ഥാനത്തിൽ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ജനാധിപത്യ ശക്തികളെയും അണിനിരത്തി െഎക്യനിര സൃഷ്ടിക്കണമെന്ന് സി.പി.എം. ജമ്മു -കശ്മീരി‍ൻെറ 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടി ഭരണഘടന നൽകുന്ന ഉറപ്പിനെതിരായ അക്രമമെന്നും കേന്ദ്രകമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത് നേതൃത്വം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമപ്രശ്നത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമായല്ല കാണേണ്ടത്. എല്ലാ വിഭാഗം ജനങ്ങളെയും രാജ്യത്തി‍ൻെറ മതേതരഘടനയെയും തകർക്കുന്നതാണ് ഭേദഗതി. പൗരത്വ രജിസ്റ്റർ നടപ്പായാൽ അത്കേരളത്തിലടക്കം നിരവധി വിഭാഗം ജനങ്ങളെയാവും ബാധിക്കുക. മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗം ജനങ്ങെളയും പെങ്കടുപ്പിക്കണം. അതേസമയം മതതീവ്രവാദികൾ ബി.ജെ.പിക്ക് ആയുധം കൊടുക്കുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. ബാബരി മസ്ജിദ് വിഷയത്തിലെ സുപ്രീംകോടതി വിധിക്കുശേഷം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അതിശക്തമായി സങ്കുചിത ദേശീയവാദവുമായി മുന്നോട്ടുപോവുകയാണ് . ഇതിനെ ബഹുസ്വരത ഉയർത്തി പ്രതിരോധിക്കണമെന്നും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.