കൊട്ടാരക്കര: കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ഐസ് കമ്പനിക്ക് സമീപത്തെ താമസക്കാരനായ ജവാദിെൻറ വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 10000 രൂപയും സ്വർണാഭരണങ്ങളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. വീടിെൻറ ജനൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടുക്കാർ പൊലീസിൽ പരാതിനൽകി. കഴിഞ്ഞയാഴ്ച മുസ്ലിം സ്ട്രീറ്റിലെ ജവഹറിെൻറ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ഒരുമാസം മുമ്പ് ഐസ് മുക്കിന് സമീപം വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിക്കാനുള്ള ശ്രമവും ഉണ്ടായി. കാറിൽ ഘടിപ്പിച്ചിരുന്ന അലാറം മുഴങ്ങിയതിനെ തുടർന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. കഴിഞ്ഞമാസങ്ങളിലായി നിരവധിവീടുകളിൽ മോഷണശ്രമം നടന്നു. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.