പൂന്തുറ: കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍ ഭൂവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതി വൈകുന്നു. കോവളം മുതല്‍ വേളി പൊഴിക്കര വരെയുള്ള ഭാഗമാണ് പദ്ധതിക്കായി തെരെഞ്ഞടുത്തത്. പൂന്തുറ തീരത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സ്ഥാപിക്കുക. 20 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകൾ മൂന്ന് മീറ്റര്‍ ആഴത്തിൽ കടലില്‍ താഴ്ത്തും. കടലില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നിറക്കും. ചെന്നൈ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയുടെ സാേങ്കതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ കടല്‍വിവരങ്ങള്‍ ഉള്‍പ്പെടുത്തി െഡസ്ക്ടോപ് അനാലിസിസ് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് നടക്കേണ്ട മാത്തമാറ്റിക്കല്‍ പഠനമാണ് വൈകുന്നത്. വ്യാപകമായി തീരം നഷ്ടമായിക്കൊണ്ടിരുന്ന തമിഴ്നാട്ടിലെ കടലൂർ പെരിയകുപ്പത്ത് ഭൂവസ്ത്ര ട്യൂബ് സ്ഥാപിച്ചത് വിജയം കണ്ടിരുന്നു. കടൽക്ഷോഭത്തില്‍ ഈ മേഖലയിലെ തീരം നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാനായി. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരളത്തിലും ഇത് നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ഇൗ ട്യൂബിൽ കക്ക, ചിപ്പി, കണവ തുടങ്ങിയ മത്സ്യങ്ങള്‍ പറ്റിപ്പിടിച്ച് വളരുമെന്നും വകുപ്പ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.