ബി.ജെ.പി വെർച്വൽ റാലി

തിരുവനന്തപുരം: രണ്ടാം മോദി സർക്കാറിൻെറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി കേരള ഘടകം ജനസംവാദ് മഹാ വെർച്വൽ റാലി സംഘടിപ്പിച്ചു. േകാവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു റാലിയുടെ പ്രധാന ലക്ഷ്യം. ലോകത്തിൻെറ വിവിധ കോണുകളിൽനിന്ന് ബി.ജെ.പി പ്രവർത്തകരും അനുഭാവികളും ബി.ജെ.പി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽനിന്ന് റാലിയുടെ ഭാഗമായി. തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിൽ തയാറാക്കിയ പ്രത്യേക വേദിയിൽനിന്നാണ് ചടങ്ങുകൾ ഓൺലൈനിൽ എത്തിയത്. അതേസമയം ഡൽഹിയിലെ വേദിയിൽ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി വി. മുരളീധരനും അണിചേർന്നു. കേരളാ മഹാവെർച്വൽ റാലിയിലേക്ക് ജെ.പി. നദ്ദയെ വി. മുരളീധരൻ സ്വീകരിച്ചു. തിരുവനന്തപുരത്തെ വേദിയിൽനിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ റാലിയിൽ അധ്യക്ഷതവഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ ആദ്യ ദീപം തെളിയിച്ചു. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് സംസാരിച്ചു. ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സുരേഷ് ഗോപി എം.പി, കെ. രാമൻപിള്ള, എസ്. സുരേഷ്, വി.വി. രാജേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.