റോഡരിക്​ വൃത്തിയാക്കി

പട്ടാമ്പി: മുളയൻകാവ്-കൊപ്പം പാതയോരത്ത് മുളയൻകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിലേക്ക് പടർന്നുകയറിയ പൊന്തക്കാടുകൾ നീക്കംചെയ്തു. മുളയൻകാവ് ഭഗവതിക്ഷേത്രം ട്രസ്റ്റി ബോർഡിൻെറ നേതൃത്വത്തിലാണ് പാഴ്ചെടികൾ വെട്ടിമാറ്റിയത്. ട്രസ്റ്റി ബോർഡ് ചെയർമാൻ പി. സന്തോഷ്, അംഗങ്ങളായ വി. അച്യുതൻ, സി. രാജൻ, എ. രാജേഷ്, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അഖിലേഷ് അരവിന്ദ് എന്നിവർ നേതൃത്വം നൽകി. PT B 14 1 മുളയൻകാവ് ഭഗവതിക്ഷേത്രം ട്രസ്റ്റി ബോർഡിൻെറ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു (പടം വന്നിട്ടില്ല. ഡി.ടി.പി) ----------- p2 lead ചോർന്നൊലിച്ച് നെല്ലിയാമ്പതിയിലെ പാടികൾ; അറ്റകുറ്റപ്പണിയില്ലെന്ന് തൊഴിലാളികൾ നെല്ലിയാമ്പതി: മഴ കനത്തതോടെ തോട്ടം മേഖലയിൽ തൊഴിലാളികൾ അധിവസിക്കുന്ന പാടികൾ പലതും ചോർന്നൊലിക്കാൻ തുടങ്ങി. നിവൃത്തിയില്ലാതെ ദുരിതജീവിതവുമായി തോട്ടം തൊഴിലാളികൾ. പലതവണ ആവശ്യപ്പെട്ടിട്ടും പാടികൾ നന്നാക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറായില്ലെന്ന് തൊഴിലാളി നേതാക്കളും പറയുന്നു. ദുർബലമായ പല പാടികളും പുതുക്കിപ്പണിയണമെന്നും എല്ലാവർഷവും അറ്റകുറ്റപ്പണി നടത്തണമെന്നും തൊഴിൽവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടും കുലുക്കമില്ലാതെ നിൽക്കുകയാണ് എസ്റ്റേറ്റ് അധികൃതർ. നൂറുകണക്കിന് പാടികൾ നെല്ലിയാമ്പതിയിലുണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും തകർച്ചയെ നേരിടുന്നവയാണ്. കോൺക്രീറ്റ് പാടികളിൽ ഭിത്തികളിൽ വിള്ളലും ഇഷ്ടികയും ആസ്ബസ്റ്റോസും കൊണ്ട് നിർമിച്ച മേൽക്കൂരകളിൽ ദ്വാരങ്ങളും ഉണ്ടായിട്ടുണ്ട്. തങ്ങൾതന്നെ ദ്വാരമടച്ച് ചോർച്ച തടയുകയാണെന്ന് പാടിയിലെ അന്തേവാസികൾ പറയുന്നു. കൂടാതെ, ഇഴജന്തുക്കളും പാടികളിൽ കയറിക്കൂടുന്നത് ഭീതിയിലാക്കുന്നു. രാവിലെ എസ്റ്റേറ്റിൽ പണിക്കിറങ്ങിയാൽ സന്ധ്യയോടെ മാത്രമേ തിരിച്ച് പാടിയിലെത്താനും കഴിയൂ. അതിനാൽ തകർച്ച പരിഹരിക്കാനാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ലോക്ഡൗണിൽ ആഴ്ചകളോളം എസ്റ്റേറ്റുകൾ അടച്ചിടേണ്ടിവന്നതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനായിെല്ലന്നാണ് എസ്റ്റേറ്റ് അധികൃതരുടെ പക്ഷം. വൈകാതെ അന്വേഷിച്ച് വേണ്ടത് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.