എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ സ്ഥാപിക്കണമെന്ന്

കിളിമാനൂർ: കോവിഡ്-19 വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനപാതയിൽ ഏറെ തിരക്കുള്ള കിളിമാനൂർ പ്രധാന കവലയിലും സമീപത്തുമായി പത്തോളം എ.ടി.എം കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കുന്ന സാഹചര്യത്തിൽ എ.ടി.എം കൗണ്ടറുകളിൽ തിരക്ക് വർധിക്കുന്നുണ്ട്. ഗ്രാമീണമേഖലകളിൽ എ.ടി.എം ഇല്ലാത്തതും ഉള്ളവ പ്രവർത്തിക്കാത്തതും മൂലം എല്ലാവരും കിളിമാനൂരിലെ കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ലോക്ഡൗണിൻെറ ആദ്യ ആഴ്ചകളിൽ ചില കൗണ്ടറുകളിൽ സാനിറ്റൈസർ െവച്ചെങ്കിലും അവ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. മേഖലയിൽ പഞ്ചായത്ത് നേരിട്ട് സ്ഥാപിച്ചതടക്കമുള്ള കൈകഴുകൽ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. സാമൂഹികവ്യാപനം തടയുന്നതിന് എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ കരുതാൻ ബാങ്ക് അധികൃതർ തയാറാകണമെന്ന് വിവിധ റെസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.