തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ ആസ്ഥാന മന്ദിരത്തിൻെറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് കോവിഡ്-19 െപ്രാട്ടോകോൾ പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, എ.സി. മൊയ്തീൻ, ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ എന്നിവർ പങ്കെടുക്കും. നഗരത്തിൻെറ ഹൃദയ ഭാഗമായ വികാസ് ഭവൻ കാമ്പസിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ ആസ്ഥാന മന്ദിരം പ്രവർത്തിപ്പിക്കുന്നതിനായി ഏഴു നിലകളുള്ള കെട്ടിടമാണ് പൊതുമരാമത്ത് വകുപ്പ് പണി കഴിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. രണ്ടും മൂന്നും നിലകളിൽ സെക്രട്ടറിയുടെ മുറിയും ഓഫിസർമാർക്കുള്ള മുറികളും വിശാലമായ സെക്ഷൻ ഓഫിസുകളും ക്രമീകരിച്ചിട്ടുണ്ട്. വി.ആർ.എഫ് സംവിധാനത്തോടുകൂടിയ എയർ കണ്ടീഷനിങ് പ്രവൃത്തികൾ മാക്സെൽ ഏജൻസീസ് എന്ന സ്ഥാപനവും ഫയർ ഫൈറ്റിങ് പ്രവൃത്തികൾ ഹൈ-ഇലക്ട് എൻറർൈപ്രസസ് എന്ന സ്ഥാപനവുമാണ് നിർവഹിച്ചിട്ടുള്ളത്. ലിഫ്റ്റ്, യു.പി.എസ് എന്നീ പ്രവൃത്തികൾ യഥാക്രമം ഒമേഗാ എലിവേറ്റേഴ്സ് മാസ് ഇലക്ട്രിക്കൽസ് എന്നിവരാണ് നിർവഹിച്ചിട്ടുള്ളത്. ചിത്രം: IMG-20200526-WA0015 IMG-20200526-WA0013
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.