കൊല്ലം: കോർപറേഷനിലെ തെരുവുവിളക്ക് പരിപാലനത്തിലെ എൽ.ഇ.ഡി കരാറുമായും ഭൂമി വാങ്ങുന്നതുമായും ബന്ധപ്പെട്ട കൗൺസിൽ തീരുമാനം രേഖകളായി നിലനിൽക്കെ മനഃപൂർവം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ മേയർ വി. രാജേന്ദ്രബാബു. കൗൺസിൽ യോഗത്തിലെ ചർച്ചക്കിടെയാണ് പ്രത്യേക ലക്ഷ്യത്തിനായി വ്യാജ അഴിമതി ആരോപണം നിരന്തരം ഉന്നയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൗൺസിലിൻെറ തീരുമാനം ഉൾെപ്പടെ രേഖയായി ഉള്ളപ്പോഴാണ് വ്യാജവാർത്ത വരുന്നത്. ഇത്തരമൊരു വാർത്ത വന്നതിൻെറ പേരിൽ കൗൺസിലിൻെറ തീരുമാനം ഒലിച്ചുപോകില്ല. െപയ്ഡ് ന്യൂസിൻെറ കാലമാണിപ്പോൾ. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരിക്കും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ലേഖകന് എന്തെങ്കിലും പ്രശ്നം കാണും. കൗൺസിലിൻെറ ഇതുവരെയുള്ള യോഗതീരുമാനവും രേഖകളും മനസ്സിലാക്കി വാർത്ത കൊടുത്താൽ ജനങ്ങളെ സംരക്ഷിക്കുന്നതാവും. അതുപോലും നോക്കാതെ വ്യാജവാർത്ത നൽകുകയാണ്. എത്ര നല്ല ക്രാഫ്റ്റ് ആയാലും നിശിതമായി വിമർശിക്കുന്നു. രേഖകളെല്ലാം പ്രസിദ്ധപ്പെടുത്താനുള്ള ആത്മാർഥത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ മികച്ചനിലയിലുള്ള കൊല്ലം കോർപറേഷനെക്കുറിച്ച് 'മാധ്യമ'ത്തിൽ മുമ്പ് ഡി. ബാബുപോൾ 'അത്ഭുതം, മഹാത്ഭുതം' തലക്കെട്ടിലെ ലേഖനം ചൂണ്ടിക്കാട്ടിയാണ് അടുത്തിടെ വന്ന അഴിമതി ആരോപണങ്ങളെ അദ്ദേഹം ഖണ്ഡിച്ചത്. മേയറായിരുന്ന കാലഘട്ടത്തിൽ നടപ്പാക്കിയ പദ്ധതികളിലൂടെ സംസ്ഥാനത്തും രാജ്യത്തും കോർപറേഷൻ ശ്രദ്ധിക്കപ്പെട്ടുവെന്ന് രാജേന്ദ്രബാബു ചൂണ്ടിക്കാട്ടി. ജീവിതത്തിൽ ഇതുവരെ മോശേമാ കളങ്കം വരുന്നേതാ ആയ പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.