ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്

കൊല്ലം: -19 സ്ഥിരീകരിച്ചു. മേയ് 16ന് IX 538 അബൂദബി- തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവർ. 27 വയസ്സുള്ള യുവതി, അവരുടെ ഒന്നും നാലും വയസ്സുള്ള പെൺകുട്ടികൾ, 58 വയസ്സുള്ള മാതാവ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ ഫ്ലൈറ്റിലെത്തി നേരേത്ത പോസിറ്റിവായി റിപ്പോർട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളിലാണ് ഇവർ യാത്ര ചെയ്തത്. ഇവർ ഗൃഹനിരീക്ഷണത്തിലായിരുന്നു. അതിനാൽ ആരുമായും സമ്പർക്കത്തിലായിട്ടില്ല. വിമാനയാത്രക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രികരുെടയും സാമ്പിൾ സൻെറിനൽ സർവെയ്്ലൻസ് വഴി ശേഖരിക്കുകയായിരുന്നു. രോഗലക്ഷണം കണ്ടതോടെ മുൻകരുതലായി ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിരുന്നു. പോസിറ്റിവായതോടെ നാലുപേരെയും പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രവാസികൾ കൂടുതലായി കോവിഡ് ബാധിതരായി എത്തുന്ന സാഹചര്യത്തിൽ ജില്ല അതിജാഗ്രതയിലാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. സമൂഹവ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് കലക്ടർ ബി. അബ്്ദുൽ നാസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.