തൂങ്ങിമരിച്ച യുവാവിന് കോവിഡില്ല

വെള്ളറട: വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കൊവിഡ് ബാധിെച്ചന്ന അഭ്യൂഹങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആയതോടെ വിരാമം. കുന്നത്തുകാല്‍ നാറാണി ചെറൂവുക്കോണത്ത് ചെല്ലപ്പന്‍, രാധ ദമ്പതികളുടെ മകന്‍ രാജേഷി(35)നെയാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന രാജേഷ് നാട്ടിലേക്ക് വരാനായി പാസിന് അപേക്ഷ നല്‍കിയെങ്കിലും കിട്ടിയിരുന്നില്ല. എങ്കിലും രാജേഷ് ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും രാേജഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തില്‍ നിെന്നടുത്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവാണെന്ന് മെഡിക്കല്‍ ഓഫിസര്‍ വിജയദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.