കോവിഡിൽ കുതിച്ചുചാട്ടമുണ്ടായത്​ തബ്​ലീഗ്​ സമ്മേളന​േ​ശഷം -കേന്ദ്രമന്ത്രി

ന്യൂഡൽഹി: നിസാമുദ്ദീൻ തബ്ലീഗ് ആസ്ഥാനത്തു നടന്ന സമ്മേളനത്തിനുശേഷമാണ് രാജ്യത്ത് കോവിഡിൽ കുതിച്ചുചാട്ടമുണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാജ്യം യോജിച്ച തീരുമാനമെടുക്കുേമ്പാൾ അത് അച്ചടക്കത്തോടെ പിന്തുടരണം എന്നതിന് ഈ സംഭവം എല്ലാ സമുദായങ്ങൾക്കും പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇക്കാര്യം ഇപ്പോൾ പറയുന്നതിൽ അർഥമില്ല, കാരണം, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെയെല്ലാം ബന്ധപ്പെടാൻ കഴിഞ്ഞു, രോഗമുള്ളവർക്ക് ചികിത്സയും നൽകി. സംസ്ഥാന സർക്കാറുകളും ഐ.ടി വകുപ്പും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കാര്യത്തിൽ നടപടികൾ ഏകോപിപ്പിച്ചതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹ റാവുവുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി വ്യക്തമാക്കി. തബ്ലീഗ് സമ്മേളനമാണോ രോഗവ്യാപനത്തിൻെറ തുടക്കമായത് എന്ന റാവുവിൻെറ ചോദ്യത്തിന്, മാർച്ച് രണ്ടാം വാരം ലോകത്ത് രോഗം അതിവേഗം പടരുന്നതിനിടക്കും രാജ്യത്ത് രോഗികളുടെ എണ്ണം കുറവായിരുന്നു എന്ന് മന്ത്രി പറഞ്ഞു. അപ്പോഴാണ്, ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. ഡൽഹിയിൽ 10-15 പേർ കൂട്ടം ചേരുന്നത് നിരോധിച്ചിരുന്ന സമയത്താണ് ഒരു ഡസൻ രാജ്യങ്ങളിൽനിന്നുള്ളവർ ഒത്തുചേർന്നതെന്നും അധികൃതരുടെ അറിവില്ലാതെ ആയിരത്തിലേറെ പേരാണ് അവിടെ ഒന്നിച്ച് താമസിച്ചതെന്നും റാവു ചൂണ്ടിക്കാട്ടി, ''പുറത്തുനിന്ന് വന്നവരാണ് രോഗം പടർത്തിയത്. വിവരം കിട്ടിയപ്പോഴേക്കും പ്രവർത്തകരെ മാറ്റിയെങ്കിലും അപ്പോഴേക്കും കുറെപേർ സ്ഥലം വിട്ടിരുന്നു''. ഈ സമയത്ത് പൊടുന്നനെ രോഗം വൻതോതിൽ വ്യാപിക്കാൻ തുടങ്ങിയെന്നും സർക്കാർ ലോക്ഡൗൺ അടക്കമുള്ള കർശന നടപടികളെടുക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.