പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം

മംഗലപുരം: കമ്യൂണിറ്റി കിച്ചനിലെ അഴിമതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് മംഗലപുരം ഗ്രാമപഞ്ചായത്തിൽ നടന്ന . കോൺഗ്രസ് അംഗം കെ.എസ്. അജിത്കുമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടി. എന്നാൽ പ്രസിഡൻറ് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പ്രസിഡൻറ് യോഗം പിരിച്ചുവിട്ടു. മെംബർമാരായ വി. അജികുമാർ, വേണുഗോപാലൻ നായർ, ജൂലിയറ്റ് പോൾ, എസ്.ആർ. കവിത, ഉദയകുമാരി, മുംതാസ്, അമൃത എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. photo file name: IMG-20200525-WA0085.jpg IMG-20200525-WA0087.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.