തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് യൂനിറ്റ് പ്രദേശത്തെ കാണേറ്റുമുക്ക് മാർക്കറ്റിൽ ചെറുകിട വ്യാപാരം ചെയ്യുന്നവർക്ക് കുടകൾ കൈമാറി. കാണേറ്റുമുക്കിൽ ഓപൺ മാർക്കറ്റിലാണ് പഴം, പച്ചക്കറി, മീൻ വിൽപനകൾ നടക്കുന്നത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് വി. പാപ്പച്ചൻ മാർക്കറ്റിലെ കച്ചവടക്കാർക്ക് കുടകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ട്രഷർ പി.എൻ. മധു, ഏരിയ സെക്രട്ടറി സി.എസ്. രതീഷ്, പ്രസിഡൻറ് എ. ബാബു, കമ്മിറ്റി അംഗങ്ങളായ ശൈലേഷ്, ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. Photo IMG-20200518-WA0226.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.