കോണ്‍ഗ്രസ്-സി.പി.എം സംഘർഷം; മൂന്നുപേര്‍ ആശുപത്രിയില്‍ വെള്ളറട: ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങളും സി.പി.എം അംഗങ്ങളുമായുണ്ടായ സംഘർഷത്തിൽ മൂന്നുപേർ ആശുപത്രിയിൽ. ലൈഫ് ഭവനപദ്ധതിയില്‍ പഞ്ചായത്ത് പ്രസിഡൻറ് അഴിമതി കാണിച്ചെന്നാരോപിച്ച്, പ്രതിപക്ഷം കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്ത് പടിക്കല്‍ സമരത്തിലാണ്. ഇന്നലെ പഞ്ചായത്ത് കമ്മിറ്റിയിലും ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധമറിയിച്ചശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തേക്കുവന്നു. ഇതിനെത്തുടർന്നായിരുന്നു സംഘർഷം. പരിക്കേറ്റ പ്രസിഡൻറ് ശോഭയെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റജിന്‍, ആനിപ്രസാദ് എന്നിവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ദസ്തഗീര്‍ ആവശ്യപ്പെട്ടു. azupathreil chekilsail kazhiunaaneprasath(26) vellarada sarkkar azupathril pravesicha prasideant sofakumare parekekalode karil kayatia ragin(26) ചിത്രം. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രസിഡൻറ് ശോഭകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.