മഴ: ജില്ലയിൽ വ്യാപകനാശം

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശം. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനുകളിലും പോസ്റ്റുകളിലും വീണതോടെ നഗരഹൃദയങ്ങളടക്കം മണിക്കൂറുകളോളം ഇരുട്ടിലായി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലികൾ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചാല മാർക്കറ്റ് മഴയിൽ മുങ്ങിക്കുളിച്ചു. തിരുമല വലിയവിള, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, ഉപ്പിടാമൂട് പാലം, കോസ്മോ ആശുപത്രിക്ക് സമീപം, പുന്തുറ തുടങ്ങിയ 30 ഓളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. ചാക്ക കാരാളി റോഡിൽ ഉണ്ണിയുടെ വീടിൻെറ ഒരുഭാഗം ഇടിഞ്ഞുവീണ് അയൽവാസിയുടെ കുളിമുറി തകർന്നു. ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.