നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കണം

തിരുവനന്തപുരം: റമദാന്‍ പരിസമാപ്തിയോടടുക്കവെ കോവിഡ് നിയന്ത്രണ വിധേയമായ, ഹോട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പാനിപ്ര ഇബ്രാഹീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വി.എം. ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, മൗലവി നവാസ് മന്നാനി പനവൂര്‍, എം. അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, ഹാഫിസ് സുലൈമാന്‍ മൗലവി, പി.എം. അബ്ദുല്‍ ജലീല്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ലോക്ഡൗൺ ഇളവുകളുടെ കൂട്ടത്തിൽ മസ്ജിദുകളടക്കമുള്ള ആരാധനാലയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാറും ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് മാളയും സർക്കാറിനോട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.