തിരുവനന്തപുരം: സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ല ചാപ്റ്ററിൻെറ കീഴിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. സിജി സൻെറർ ഫോർ എക്സലൻസ് ഇൻ എജുക്കേഷൻ വിഭാഗം ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിജി ജില്ല പ്രസിഡൻറ് അഡ്വ. എ.എം.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. മാത്‍സ് ഗുരു സലീം ഫൈസൽ അതിഥിയായെത്തി. ബാർബർ ഷോപ്പുകൾ തുറക്കണം തിരുവനന്തപുരം: വ്യവസ്ഥകൾക്ക് വിധേയമായി ബാർബർ ഷോപ്പുകളും ബ്യൂട്ടീഷ്യൻ സൻെററുകളും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഈ വിഭാഗം തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണം. ബാർബർ ഷോപ്പുകളും ബ്യൂട്ടീഷ്യൻ സൻെററുകളും അടച്ചിടപ്പെട്ടിട്ട് രണ്ട് മാസം പിന്നിട്ടു. ഇതുമൂലം ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടേയും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്നവരുടെയും ജീവിതം കടുത്തപ്രതിസന്ധിയിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.