ഡെങ്കിപ്പനി പ്രതിരോധം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം

കൊല്ലം: ഡെങ്കിപ്പനി നിയന്ത്രണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി പഞ്ചായത്തുതലത്തില്‍ റാപ്പിഡ് െറസ്‌പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ജനപ്രതിനിധികള്‍ക്ക് പുറെമ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാഫ് നഴ്‌സ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരടങ്ങിയ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ചുമതലയില്‍ ഫോഗിങ്, ഐ.എസ്.എസ് കെമിക്കല്‍ ലാര്‍വി സൈഡ് തുടങ്ങിയവ പ്രയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തം ഫണ്ട് കൂടാതെ ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ ഫണ്ട്, ശുചിത്വമിഷന്‍ ഫണ്ട് എന്നിവ പകര്‍ച്ചവ്യാധി പ്രതിരോധം, ഉറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും 'ഡെങ്കി കോര്‍ണര്‍' ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. പനി ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഇൻഫ്ലുവന്‍സ രോഗങ്ങള്‍, കഠിനമായതും ഗുരുതരാവസ്ഥയിലുള്ളതുമായ ശ്വാസകോശരോഗങ്ങള്‍ എന്നിവ ഉള്ളവരെ പ്രത്യേക ചികിത്സക്കായി റഫര്‍ ചെയ്യും. ഡെങ്കിപ്പനി സർവെയ്ലന്‍സ് ആരംഭിച്ചു കൊല്ലം: ജില്ലയില്‍ കൊല്ലം കോര്‍പറേഷനിലെ വാടി, കായിക്കുളങ്ങര പ്രദേശങ്ങളിലും ഇടമുളയ്ക്കല്‍, ഏരൂര്‍ പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫലപ്രദമായി നേരിടാന്‍ സര്‍വെയ്ലന്‍സ് ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ജില്ല പബ്ലിക് ഹെല്‍ത്ത് ലാബ്, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കാശുപത്രികള്‍ എന്നിങ്ങനെ അഞ്ച് സ്ഥാപനങ്ങളിലാണ് ഡെങ്കി സർവെയ്ലന്‍സ് ടെസ്റ്റ് നടത്തുന്നത്. മറ്റു ആശുപത്രികളില്‍ കാര്‍ഡ് ടെസ്റ്റ് വഴി കണ്ടെത്തുന്ന കേസുകളുടെ രണ്ട് ശതമാനം സാമ്പിള്‍ ഇവിടെ പരിശോധിക്കുകയും ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൊതുകുനശീകരണത്തിനായി ജില്ല മെഡിക്കല്‍ ഓഫിസും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ചേര്‍ന്ന് രോഗബാധിതപ്രദേശങ്ങളില്‍ ഫോഗിങ്, ഇന്‍ഡോര്‍ സ്‌പെയ്‌സ് സ്‌പ്രേ എന്നിവ നടത്തുന്നതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.