അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കണം- വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം: ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് രണ്ട് മാസത്തെ വാടക കെട്ടിട ഉടമകൾ ഒഴിവാക്കിക്കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ എല്ലാ കെട്ടിട ഉടമകളോടും ഇക്കാര്യം അഭ്യർഥിച്ചിരുന്നു. എന്നാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വക കെട്ടിടങ്ങൾ പോലും ഇതുവരെ വാടക ഒഴിവാക്കി നൽകിയിട്ടില്ല. ദേവസ്വം ബോർഡ്, വഖഫ് ബോർഡ്, പള്ളിക്കമ്മിറ്റികൾ, മറ്റ് ഗവ. സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവയിലൊക്കെ പ്രവർത്തിച്ചുവരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് ലോക്ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ ബന്ധപ്പെട്ടവർ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.