കിളിമാനൂരിൽ കിസാൻ സഭ കൃഷി തുടങ്ങി

കിളിമാനൂർ: അഖിലേന്ത്യ കിസാൻസഭ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരച്ചീനി കൃഷി തുടങ്ങി. കാർഷിക വികസന പദ്ധതിക്ക് പിന്തുണ നൽകിക്കൊണ്ടാണ് മരച്ചീനി കൃഷി ആരംഭിച്ചത്. കിസാൻസഭ മണ്ഡലം പ്രസിഡൻറ് സി. സുകുമാരപിള്ള കൃഷിക്കായി വിട്ടുനൽകിയ ഒരേക്കർ ഏലായിലാണ് മരച്ചീനി കൃഷി തുടങ്ങിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം വി.ബി. ജയകുമാർ, മണ്ഡലം സെക്രട്ടറി, എ.എം. റാഫി, എസ്. ധനപാലൻനായർ, ജി. ശിശുപാലൻ എന്നിവർ നേതൃത്വം നൽകി. ചിത്രവിവരണം: IMG-20200509-WA0014-1 കിസാൻ സഭയുടെ നേതൃത്വത്തിൽ കിളിമാനൂരിൽ മരച്ചീനി കൃഷിക്ക് തുടക്കം കുറിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.