മലയാളി യുവാവിൻെറ മൃതദേഹം അധികൃതർ അതിർത്തിയിൽ തിരിച്ചയച്ചു പുനലൂർ: തമിഴ്നാട്ടിൽ ജീവനൊടുക്കിയ മലയാളി യുവാവിൻെറ മൃതദേഹം ആര്യങ്കാവിൽ അധികൃതർ തിരിച്ചയച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മനോഹരൻെറ (ശ്യാംകുമാർ -28) മൃതദേഹമാണ് ആര്യങ്കാവ് അതിർത്തിയിൽ തടഞ്ഞത്. ചെന്നൈയിൽ പെയിൻററായിരുന്ന യുവാവ് ലോക്ഡൗണിനെ തുടർന്ന് നാട്ടിലെത്താൻ ചരക്ക് ലോറിയിൽ കയറി കഴിഞ്ഞയാഴ്ച തെങ്കാശിയിൽ എത്തിയിരുന്നു. ഇതിനിടെ കോവിഡ് പരിശോധനക്ക് വിധേയനായി ഫലം നെഗറ്റിവായിരുന്നു. എന്നാൽ, യുവാവിനെ കഴിഞ്ഞ ദിവസം തെങ്കാശിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലുള്ള സഹോദരൻ മനോജ് തെങ്കാശിയിൽ എത്തി നടപടികൾക്ക് ശേഷം ആംബുലൻസിൽ ഞായറാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മതിയായ രേഖകൾ ഇല്ലാതെ എത്തിച്ചതിനാലാണ് മൃതദേഹം തടഞ്ഞതെന്ന് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ പറഞ്ഞു. മൃതദേഹം തെങ്കാശിയിൽ എത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞതായും അർ.ഡി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.