വൈദ്യുതി തകരാർ ഉടൻ പരിഹരിക്കും -എം.എൽ.എ

കിളിമാനൂർ: നഗരൂർ, ആറ്റിങ്ങൽ കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും തകരാറിലായ വൈദ്യുതി ലൈൻ ഉടൻ പരിഹരിക്കുമെന്ന് ബി. സത്യൻ എം.എൽ.എ. കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ അഞ്ച് മുതൽ മണ്ഡലത്തിലെ വിവിധ മേഖലകളിൽ കാറ്റും മഴയും ശക്തമായിരുന്നു. ആറ്റിങ്ങൽ നഗരസഭ, നഗരൂർ, കിളിമാനൂർ, കരവാരം പഞ്ചായത്തുകളിലും വ്യാപകമായ നാശമാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.