പാറശ്ശാല: തമിഴ്‌നാട്ടില്‍നിന്ന് രേഖകളിലാതെ കേരളത്തിലേക്ക് കടന്ന ടാക്‌സി കാർ അമരവിള ഏക്‌സൈസ് സംഘം പിടികൂടി. ലോക്ഡൗണിനു മുമ്പ് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ അകപ്പെട്ട തിരുവനന്തപുരം പാങ്ങോട് സ്വദേശി എസ്. അനന്തുവിനെ (28) നാട്ടിലെത്തിക്കാന്‍ വന്ന ടാക്‌സിയാണ് ചെക്പോസ്റ്റില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടക്കാന്‍ യാത്രക്കാരനായ അനന്തുവിന് മാത്രമായിരുന്നു നോര്‍ക്ക റൂട്ട്‌സിൻെറ പാസ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തില്‍ വാഹനത്തിൻെറ ഡ്രൈവര്‍ക്ക് രേഖ ഇല്ലാത്തതിനാല്‍ വാഹനം തടയുകയായിരുന്നു. യാത്രക്കാരനെ ചെക്പോസ്റ്റില്‍ ഇറക്കിയശേഷം വാഹനത്തെയും ഡ്രൈവറെയും തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചതായും യാത്രക്കാരനെ മറ്റൊരുവാഹനത്തില്‍ നാലാഞ്ചിറയിലെ ക്വാറൻറീന്‍ കേന്ദ്രത്തിലെത്തിക്കുമെന്നും ചെക്പോസ്റ്റിലെ സി.ഐ മുഹമ്മദ് അന്‍സാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.