തിരുവനന്തപുരം: ജനാധിപത്യരീതിയിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെയും നേതൃത്വം കൊടുത്ത വിദ്യാർഥിനേതാക്കെളയും മുസ്ലിം ആക്ടിവിസ്റ്റുകെളയും തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കി യു.എ.പി.എ ഉൾപ്പെടെ രാജ്യേദ്രാഹകുറ്റങ്ങൾ ചാർത്തി ലോക്ഡൗൺ മറവിൽ ജയിലിലടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിൻെറ മുസ്ലിംവിരുദ്ധവേട്ട അവസാനിപ്പിക്കണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ഈ വിദ്വേഷരാഷ്ട്രീയവേട്ടക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് മണ്ഡലം ആസ്ഥാനങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച്കൊണ്ട് പ്ലക്കാർഡുകൾ കൈകളിലേന്തി പ്രതിഷേധാഗ്നി സംഘടിപ്പിക്കും. കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർഥിനേതാക്കെളയും ഉടൻ വിട്ടയക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.