സായാഹ്ന ധർണ

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പൊതുപരിപാടികളിൽനിന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നടത്തി. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് വലിയവിള വേണുലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷിജുകുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് അഞ്ചൽ മണ്ഡലം പ്രസിഡൻറ് ബി. സേതുനാഥ്, വിത്സൺ നെടുവിള, രാജീവ് കോശി, റംലി എസ്. റാവുത്തർ, ബാബു ജോർജ്, സന്തോഷ് പനയംചേരി എന്നിവർ സംസാരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ആൾ അറസ്റ്റിൽ അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിൽ ഒപ്പം പാർപ്പിച്ചു വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് കടമാൻകുഴി പുത്തൻവീട്ടിൽ നിസാം (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ നിസാം തട്ടിക്കൊണ്ടുപോയത്. കർണാടകത്തിലെ കുറ്റാ, വീരാറ്റുപേട്ട, വയനാട്ടിലെ തോൽപ്പെട്ടി എന്നിവിടങ്ങളിലായി താമസിച്ചു വരികയായിരുന്നു ഇവർ. പെൺകുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ നേരത്തേ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു നിസാമെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെ തോൽപ്പെട്ടിയിൽ ഇവർ താമസിച്ചു വരുന്നതായുള്ള രഹസ്യവിവരം കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ചതിനെത്തുടർന്നുള്ള നീക്കത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിൻെറ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ എസ്.എൽ. സുധീർ, എ.എസ്.ഐ പ്രേംലാൽ, സിവിൽ പൊലീസ് ഒാഫിസർ അഭിലാഷ്, വനിത പൊലീസ് ഓഫിസർ ഷൈലാ ബീഗം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.