തിരുവനന്തപുരം: പുതുവത്സരമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ശംഖുംമുഖം ബീച്ചിലെ തെരുവുവിളക്കുകൾ കത്താത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചുമതലയുള്ള കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. ഓഖി സമയത്ത് ബീച്ചിലെ ഹൈമാസ്റ്റ് ലൈനുകൾ നീക്കം ചെയ്തു. എന്നാൽ, തിരികെ സ്ഥാപിച്ചിട്ടില്ല. റോഡുകൾ തകർന്നതിനാൽ കുറെ നാളായി സഞ്ചാരികളുടെ എണ്ണം കുറവാണ്. ബീച്ചിലുള്ള കച്ചവടക്കാരുടെ ഹാലജൻ ലൈറ്റിൽ നിന്നുള്ള അരണ്ട പ്രകാശത്തിലാണ് വിനോദ സഞ്ചാരികൾ നടക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന 20 ഹൈമാസ്റ്റ് ലൈറ്റുകൾ ബീച്ചിൻെറ പലഭാഗത്തായി ഉപേക്ഷിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം രഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.