വർക്കല: 87ാമത് ശിവഗിരി തീർഥാടനം പ്രമാണിച്ച് വർക്കലയിലും പരിസരപ്രദേശങ്ങളിലും െപാലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. തീർഥാടന ദിവസങ്ങളായ 29, 30, ജനുവരി ഒന്ന് തീയതികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ ദിവസങ്ങളിൽ മട്ട് ജങ്ഷനിൽ നിന്ന് ശിവഗിരിയിലേക്ക് പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങളെ മാത്രമേ കടത്തി വിടുകയുള്ളു. കല്ലമ്പലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നരിക്കല്ല് മുക്ക്, പാലച്ചിറ എന്നിവിടങ്ങളിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വട്ടപ്ലാംമൂട് ജങ്ഷനിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി എച്ച്.എസ് ജങ്ഷനിലും വലിയ വാഹനങ്ങൾ നഴ്സിങ് കോളജ് ഗ്രൗണ്ട്, എസ്.എൻ സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, എസ്.എൻ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജങ്ഷനിലെത്തി യാത്രക്കാരെ ഇറക്കണം. കൊല്ലം, പാരിപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും കാപ്പിൽ വഴി വരുന്ന വാഹനങ്ങളും അയിരൂർ, നടയറ വഴി എത്തി ഗുരുകുലം ജങ്ഷനിൽ യാത്രക്കാരെ ഇറക്കണം. ശേഷം എസ്.എൻ കോളജ് ഗ്രൗണ്ടിലും നഴ്സിങ് കോളജ് ഗ്രൗണ്ടിലും എസ്.എൻ െസൻട്രൽ സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തീർഥാടകരുമായി ശിവഗിരിയിലേക്ക് വരുന്ന വാഹനങ്ങൾ വർക്കല ടൗണിൽ പ്രവേശിച്ചാൽ മൈതാനം ടൗണിൽ യാത്രക്കാരെ ഇറക്കണം. ആയുർവേദ ജില്ല ആശുപത്രി ജങ്ഷനിലെ പാർക്കിങ് ഗ്രൗണ്ട്, റൗണ്ട് എബൗട്ട് ചുറ്റി തിരികെ മൈതാനത്തെത്തി റെയിൽവേ സ്റ്റേഷൻ റോഡിലെ ധന്യാ സൂപ്പർ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും വർക്കല ക്ഷേത്രം റോഡിലൂടെ സഞ്ചരിച്ച് പെരുംകുളം പാർക്കിങ് ഗ്രൗണ്ട്, ആലിയിറക്കം റോഡ് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. നഗരത്തിൽ തിരക്ക് കുറവുള്ള സമയങ്ങളിൽ ചെറിയ വാഹനങ്ങൾ ആയുർവേദ ജില്ല ആശുപത്രി, മട്ട് ജങ്ഷൻ വഴി എത്തി യാത്രക്കാരെ ഇറക്കിയ ശേഷം ഗുഡ് ഷെഡ് റോഡിലൂടെ സ്റ്റാർ തിയറ്റർ ജങ്ഷനിലെത്തി കണ്ണംബ റോഡരികിൽ പാർക്ക് ചെയ്യണം. സ്റ്റാർ തിയറ്റർ ജങ്ഷനിൽ നിന്ന് ഗുഡ് ഷെഡ് റോഡിലേക്ക് വാഹനങ്ങളെ കടത്തിവിടില്ലെന്നും പൊലീസ് അറിയിച്ചു. കെ.എസ്.ഇ.ബിയുടെ പവലിയൻ തുറന്നു പടം വർക്കല: 87ാമത് ശിവഗിരി തീർഥാടനത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ കാർഷിക വ്യവസായിക ശാസ്ത്ര പ്രദർശന നഗരിയിൽ കെ.എസ്.ഇ.ബിയുടെ പവലിയൻ തുറന്നു. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായ കെ.എസ് ഡാൺ, സീനത്ത് ബീവി, ആറ്റിങ്ങൽ ഡിവിഷൻ എക്സി.എൻജിനീയർമാരായ വി.റിജു, എസ്. സുനിത, ടി.കെ ജോയിക്കുട്ടി, എൻ. അൽക്കാഫ്, ബിജേന്ദ്രകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം പവലിയനിലുണ്ട്. sivagiri kseb pavolian MLA@varkala ഫോട്ടോകാപ്ഷൻ ശിവഗിരി തീർഥാടനത്തിൻെറ ഭാഗമായുള്ള പ്രദർശന നഗരിയിലെ കെ.എസ്.ഇ.ബിയുടെ പവലിയൻ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.