വർക്കല: നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ കൂറ്റൻ മരത്തിലെ വവ്വാൽക്കൂട്ടം നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. വെട്ടൂർ പഞ്ചായത്തിലെ പുന്നക്കൂട്ടത്തിന് എതിർവശത്താണ് പ്രദേശവാസികളിൽ ആരോഗ്യഭീഷണിയുണ്ടാക്കുന്ന വവ്വാൽക്കൂട്ടം. പ്രദേശവാസിയും സാമൂഹികപ്രവർത്തകനുമായ ബ്രഹ്മവ്രതൻ ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫിസർ, താലൂക്ക് തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റൻ പാഴ്മരത്തിലാണ് നൂറുകണക്കിന് വവ്വാലുകൾ ചേക്കേറുന്നത്. വവ്വാലുകൾ കടിച്ച കായ്കനികളുടെ അവശിഷ്ടങ്ങൾ സമീപത്തെ കിണറുകളിൽ വഴുന്നതും പതിവാണ്. മരം മുറിച്ച് നീക്കി പ്രദേശവാസികളുടെ ഭീതിയകറ്റണമെന്ന് നാട്ടുകാരും പലതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.