വർക്കല: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം മഠത്തിൽമുക്ക് ജയവിലാസത്തിൽ മുംതസീർ (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അയിരൂർ സി.ഐ ജി. രാജ്കുമാർ, എസ്.ഐ അജയകുമാർ ടി, എ.എസ്.ഐ ശ്രീകുമാർ വനിത പൊലീസ് ഓഫിസർ അനുപമ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. File name 27 VKL 2 pisco arrest Mumthasir 22@varkala ഫോട്ടോകാപ്ഷൻ പോസ്കോ അറസ്റ്റ് വർക്കല-മുംതസീർ 22 ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.