തിരുവനന്തപുരം: 'പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു' മുദ്രാവാക്യവുമായി എസ്.വൈ.എസിൻെറ ആഭിമുഖ്യത്തിൽ ജനുവരി നാലിന് നടക്കുന്ന യുവജനറാലിയുടെ പ്രചാരണാർഥം മൂന്ന് ദിവസത്തെ വാഹനജാഥക്ക് തുടക്കമായി. കല്ലമ്പലം കടുവയിൽ ജുമുഅ മസ്ജിദിന് മുന്നിൽ നടന്ന ചടങ്ങിൽ ഹാമിദ് ബാഖഫി തങ്ങൾ ജില്ല പ്രസിഡൻറ് നേമം സിദ്ദീഖ് സഖാഫിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സെയ്യിദ് മുഹമ്മദ് സഖാഫി നടയറ, ഹുസൈൻ തങ്ങൾ, മുഹമ്മദ് ജാസ്മിൻ, സനൂജ് വഴിമുക്ക്, നവാസ് സഖാഫി നേമം, സക്കീർ കല്ലമ്പലം എന്നിവർ സംസാരിച്ചു. ജനുവരി നാലിന് രാവിലെ എട്ട് മുതൽ വള്ളക്കടവ് അറഫ ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകീട്ട് നാലിന് ടീം ഒലിവ് അംഗങ്ങളുടെ നേതൃത്വത്തിൽ പാളയത്തുനിന്നാരംഭിക്കുന്ന യുവജനറാലി ഇ.കെ. നായനാർ പാർക്കിൽ സമാപിക്കും. തുടർന്ന്, നടക്കുന്ന സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.